Advertisement

പേപ്പറിൽ ‘ബോംബ്’: ലക്നൗ–ദമാം ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

അഹമ്മദാബാദ്: ബോംബ് ഭീഷണിയെ തുടർന്ന് ലക്നൗ – ദമാം ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ അടിയന്തരമായി തിരിച്ചിറക്കി. ഇന്ന് വൈകിട്ട് 5.45 നാണ് സംഭവം. എന്നാൽ വിമാനത്തിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.

ലക്നൗവിൽനിന്ന് സൗദി അറേബ്യയിലെ ദമാമിലേക്കു പറക്കുന്ന ഇൻഡിഗോയുടെ 6E97 എന്ന വിമാനമാണ് അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിനുള്ളിൽ ‘ബോംബ്’ എന്നെഴുതിയ ഒരു പേപ്പർ ക്രൂ അംഗം കണ്ടതാണ് ആശങ്ക പരത്തിയതെന്നാണു വിവരം. 107 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 31 ന് സമാനമായ സംഭവം ദമാം – ഡൽഹി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലും സംഭവിച്ചിരുന്നു. ടിഷ്യു പേപ്പറിൽ ബോംബ് എന്ന് എഴുതിയതു കണ്ട് 32 യാത്രികരുമായി വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *