നവംബറിൽ വിജയിക്കാൻ ഒരുപാട് അവസരങ്ങളുമായി ബിഗ് ടിക്കറ്റ്. ഗ്രാൻഡ് പ്രൈസ് 25 മില്യൺ ദിർഹമാണ്. കൂടാതെ അഞ്ച് പേർക്ക് 100,000 ദിർഹം വീതം സമാശ്വാസ സമ്മാനങ്ങൾ. കൂടാതെ വീക്കിലി ക്യാഷ് റിവാർഡുകൾ, ഡ്രീം കാർ ഡ്രോകൾ, ബിഗ് സ്പിൻ മത്സരവും നടക്കും.
ഒക്ടോബർ അവസാന ആഴ്ച്ചയിലെ നാല് ഇ-ഡ്രോ വിജയികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു വിജയികൾ മലയാളികളാണ്.
പരസ്യ മേഖലയിൽ ജോലി നോക്കുന്ന അനീഷ് രവീന്ദ്രദാസ് ആണ് ഒരു മലയാളി വിജയി. അദ്ദേഹം 18 വർഷമായി ദുബായിലാണ്. സുഹൃത്തുക്കളായ 10 പേർക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റ് എടുക്കാറുള്ളത്. ഇത്തവണ അദ്ദേഹത്തിന്റെ സംഘം പ്രൊമോഷൻ പ്രയോജനപ്പെടുത്തിയാണ് ടിക്കറ്റ് എടുത്തത്. രണ്ട് ടിക്കറ്റുകൾ വാങ്ങിയപ്പോൾ അവർക്ക് നാല് ടിക്കറ്റുകൾ ലഭിച്ചു. സുഹൃത്താണ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തതെന്ന് അനീഷ് പറഞ്ഞു. അയാളുടെ മകന്റെ ജനനത്തീയതി വച്ചുള്ള ടിക്കറ്റാണ് എടുത്തത്. സമ്മാനത്തുക തുല്യമായി വീതിക്കാനാണ് സംഘത്തിന്റെ തീരുമാനം. വീടിനായി എടുത്ത ലോൺ വീട്ടാനാണ് അനീഷ് തന്റെ പങ്ക് ഉപയോഗിക്കുക.









Leave a Reply