Advertisement

ലഹരി മരുന്നു കേസ്: മലയാളിയുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി

റിയാദ്: മയക്ക് മരുന്ന് കടത്തിയ കേസില്‍ സൗദിയിലെ ദമ്മാമില്‍ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി. കണ്ണൂര്‍ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി (41) ശിക്ഷയാണ് ഇന്ന് നടപ്പിലാക്കിയത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ശിക്ഷ നടപ്പിലാക്കിയ കാര്യം വ്യക്തമാക്കിയത്.

2023ല്‍ ഒമാനില്‍ നിന്നും റോഡ് മാര്‍ഗ്ഗം സൗദിയിലേക്ക് മാരക ലഹരി വസ്തുക്കളുടെ വന്‍ശേഖരം കടത്തിയതിനെ തുടര്‍ന്നാണ് അബൂട്ടി പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *