Advertisement

സൗദിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ വീണ്ടും നീട്ടി ഇന്ത്യൻ വിമാനക്കമ്പനികൾ

റിയാദ്: സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി ഇന്ത്യൻ വിമാനക്കമ്പനികൾ. ഇൻഡിഗോയും എയർ ഇന്ത്യയും ഒക്ടോബർ 31 വരെയാണ് സർവീസ് റദ്ദാക്കിയത്. ആകാശ എയറിന്റെ ജിദ്ദ സർവീസുകൾ നവംബർ 10 വരെയും റിയാദ് സർവീസുകൾ നവംബർ 30 വരെയും നേരത്തെ റദ്ദാക്കിയിരുന്നു. ഹൂതി ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് വിമാനക്കമ്പനികൾ സർവീസ് റദ്ദാക്കുന്നത്.

ആകാശ എയറിന് പിറകെയാണിപ്പോൾ മറ്റു വിമാനക്കമ്പനികളും സർവീസ് നീട്ടിയത്. ഇൻഡിഗോയുടെ റിയാദ്, ജിദ്ദ, ദമ്മാം, മദീന സർവീസുകൾ ഒക്ടോബർ 31 വരെ നീട്ടിയതായി കമ്പനി അറിയിച്ചു. നേരത്തെ റിയാദ് സർവീസുകൾ മാത്രമായിരുന്നു ഒക്ടോബർ അവസാനം വരെ റദ്ദാക്കിയിരുന്നത്. എയർ ഇന്ത്യയും സൗദിയിലേക്കുള്ള മുഴുവൻ സർവീസുകളും ഒക്ടോബർ 31 വരെ റദ്ദാക്കുന്നത് നീട്ടി. ആകാശ എയറിന്റെ ജിദ്ദ സർവീസുകൾ നവംബർ 10 വരെയും റിയാദ് സർവീസുകൾ നവംബർ 30 വരെയും നേരത്തേ റദ്ദാക്കിയിരുന്നു.

അതേസമയം, സൗദി എയർലൈൻസ് ഉൾപ്പെടെയുള്ള സൗദി വിമാനക്കമ്പനികൾ റിയാദ് ഒഴികെയുള്ള വിമാനത്താവളങ്ങളിൽനിന്ന് സർവീസ് നടത്തുന്നുണ്ട്. ഒമാൻ എയർ, ഖത്തർ എയർവേയ്സ് ഉൾപ്പെടെയുള്ള വിദേശ വിമാനക്കമ്പനികളുടെ കണക്ഷൻ സർവീസുകൾ വഴിയും നാട്ടിലേക്ക് യാത്ര ചെയ്യാം.‌ ഹൂതി ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിനു മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *