Advertisement

റിയാദ് വിമാനത്താവള ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരൻ ഹൈദരാബാദ് സ്വദേശി യൂസുഫ്

സൗദിയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഹൂത്തി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരൻ തെലങ്കാന സ്വദേശി. ഹൈദരാബാദ് മെഹ്ദി പട്ടണം സ്വദേശി 46കാരനായ മുഹമ്മദ് യൂസുഫ് ആണ് മരിച്ചതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. അസദുദ്ദീൻ ഉവൈസി എം പിയും ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. റിയാദിൽ താമസിക്കുന്ന ഐ ടി പ്രൊഫഷണലായ യൂസുഫ് ഒരാഴ്ച മുമ്പാണ്, ഉംറ നിർവഹിക്കാനായി ഭാര്യക്കും രണ്ട് ആൺ മക്കൾക്കും മകൾക്കുമൊപ്പം സൗദിയിലേക്ക് തിരിച്ചത്. ഒക്‌ടോബർ 10 ആക്രമണം നടക്കുമ്പോൾ കുടുംബം, മദീനയിലേക്ക് പോകാനായി വിമാനത്താവളത്തിലുണ്ടായിരുന്നു.
മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് യൂസുഫിന് ഗുരുതര പരിക്കേറ്റതായി കുടുംബം പറഞ്ഞു. രണ്ട് മക്കളും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. മകളും ഭാര്യയും സുരക്ഷിതരാണെന്നും ഇവരുടെ കൂടെയുണ്ടായിരുന്ന യൂസുഫിന്റെ അമ്മായിക്ക് പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തതായി അസദുദ്ദീൻ ഉവൈസി എം പി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *