Advertisement

ലോൺ ഓഫർ; സൗദിയിൽ പ്രവാസികളെ ലക്ഷ്യം വെച്ച് മലയാളി തട്ടിപ്പ് സംഘങ്ങൾ സജീവം

സൗദിയിൽ പ്രവാസികളെ ലക്ഷ്യം വെച്ച് മലയാളികളുടെ നേതൃത്വത്തിൽ ലോൺ ആപ്പുകളും വട്ടിപ്പലിശക്കാരും തട്ടിപ്പ് സംഘങ്ങളും സജീവമാകുന്നു. ലോൺ നൽകാമെന്ന പേരിൽ നിരവധി പേരിൽ നിന്ന് സംഘം പണം തട്ടിയതായാണ് വിവരം. മലയാളികളെ ലക്ഷ്യം വെച്ചുള്ള ലോൺ ഓഫർ തട്ടിപ്പിൽ നിരവധി പേരാണ് കുടുങ്ങിയിരിക്കുന്നത്. പതിനായിരം മുതൽ അഞ്ചു ലക്ഷം വരെയുള്ള ലോൺ ലഭിക്കാൻ പതിനായിരം റിയാൽ വരെ ചിലവഴിച്ചവരുണ്ട്. സൗദിയിലെ പ്രമുഖരും മലയാളികളുടെ സംഘം ചേർന്നുള്ള ഈ തട്ടിപ്പിൽ ഇരകളായിട്ടുണ്ട്. ലോൺ റെഡിയായെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ കാരണം പറഞ്ഞ് പണം വാങ്ങുന്നതാണ് സംഘത്തിന്റെ രീതി. മാനഹാനി ഭയന്ന് പലരും പുറത്ത് പറയാൻ മടിച്ചതും വ്യാപകമായ ഈ തട്ടിപ്പ് പുറത്തറിയുന്നത് വൈകിപ്പിച്ചു.

 

 

സകാത്ത് ആൻഡ് ടാക്‌സ് അതോറിറ്റിയുടേതുൾപ്പെടെ വ്യാജ രേഖകൾ ഐ.ഐ വഴി സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പണം വാങ്ങി കഴിഞ്ഞാൽ സൗദി നമ്പറുകൾ ഓഫ് ചെയ്യുന്നതും ഓൺലൈൻ വഴി ഫോൺ ചെയ്യുന്നതുമാണ് രീതി. സൗദി പൊലീസിലോ കേരളത്തിലോ പരാതി നൽകാത്തതും തട്ടിപ്പുകാർക്ക് വളമായി മാറുകയാണ്. എന്നാൽ പലരും ഇപ്പോൾ പരാതി നൽകാനൊരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *