സൗദി അറേബ്യയിലെ പ്രത്യേക സാമ്പത്തിക മേഖലകളിൽ (Special Economic Zones – SEZ) ബിസിനസ്സ് നടത്തുന്നവർക്കായി അവർ നിർബന്ധമായും പാലിക്കേണ്ട പുതിയ നിയമങ്ങൾ സൗദി മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നു..
എന്താണ് ഈ പുതിയ നിയമം എന്ന് നോക്കാം..
കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി, റാസ് അൽ-ഖൈർ, ജിസാൻ, ക്ലൗഡ് കമ്പ്യൂട്ടിംഗ് മേഖല എന്നീ 4 സാമ്പത്തിക മേഖലകളിലാണ് ഈ നിയമം ബാധകമാകുന്നത്. പേരിന് മാത്രം ഒരു കമ്പനി രജിസ്റ്റർ ചെയ്ത് നികുതി ഇളവുകൾ നേടുന്നത് തടയാനാണ് സൗദി അറേബ്യ ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്.
അതായത്, സാമ്പത്തിക മേഖലയിലെ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ കമ്പനിക്ക് അവിടെ യഥാർത്ഥ പ്രവർത്തനവും സാന്നിധ്യവും ഉണ്ടായിരിക്കണം.
ഇനി കമ്പനികൾ പാലിക്കേണ്ട പ്രധാന 4 കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം..
1. ഓഫീസും അടിസ്ഥാന സൗകര്യങ്ങളും: കമ്പനിയുടെ ബിസിനസ്സ് ആവശ്യങ്ങൾക്ക് അനുയോജ്യമായ ഓഫീസോ കെട്ടിടമോ മറ്റ് ആസ്തികളോ ആ സാമ്പത്തിക മേഖലയ്ക്കുള്ളിൽ തന്നെ ഉണ്ടായിരിക്കണം.
2. ജീവനക്കാരുടെ സാന്നിധ്യം: കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായത്ര മുഴുവൻ സമയ ജീവനക്കാർ ആ സാമ്പത്തിക മേഖലയിൽ നേരിട്ട് വന്ന് ജോലി ചെയ്യുന്നവരായിരിക്കണം (സ്വന്തം ജീവനക്കാരോ കരാർ അടിസ്ഥാനത്തിൽ എടുത്തവരോ ആകാം). പരിശോധന നടത്തുമ്പോൾ ആളുണ്ടാകണമെന്ന് ചുരുക്കം
3. പ്രാദേശിക ചെലവുകൾ: ബിസിനസ്സുമായി ബന്ധപ്പെട്ട പ്രവർത്തനച്ചെലവുകൾ (Operating Expenses) ആ സാമ്പത്തിക മേഖലയിൽ തന്നെ നടത്തുന്നതായിരിക്കണം. ഇതിന്റെ രേഖകളും സൂക്ഷിക്കണം
4. നേരിട്ടുള്ള നിയന്ത്രണം: കമ്പനിയുടെ പ്രധാന തീരുമാനങ്ങളും ദൈനംദിന ഭരണവും സാമ്പത്തിക മേഖലയ്ക്കുള്ളിൽ ഇരുന്ന് തന്നെ നിയന്ത്രിക്കുകയും നയിക്കുകയും വേണം.
ചുരുക്കത്തിൽ, സൗദിയിലെ പ്രത്യേക സാമ്പത്തിക മേഖലകളിൽ രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങൾ അവിടെ നേരിട്ട് ഓഫീസിട്ട്, ആളുകളെ ജോലിക്ക് നിർത്തി, പണം ചെലവഴിച്ച് യഥാർത്ഥത്തിൽ ബിസിനസ്സ് നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഈ പുതിയ നിയമത്തിന്റെ ലക്ഷ്യം. പേപ്പർ കമ്പനിയുടെ പേരിൽ സോണിൽ നിന്നും ലാഭമുണ്ടാക്കുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് നിയമം
📲 കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ ബന്ധപ്പെടൂ:
📞 – +966 53 514 6644










Leave a Reply