ജയ്പൂർ: ഹിസാറിൽ കശാപ്പിനായി അനധികൃതമായി കൊണ്ടുപോയ 13 ഒട്ടകങ്ങളെ രക്ഷപ്പെടുത്തി. സംഭവത്തിൽ മൃഗപീഡനം ആരോപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശികളായ രാഹുൽ (32), രോഹിത് (26), സൽമാൻ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രാജസ്ഥാനിൽ നിന്ന് ഹിസാറിലേക്ക് ഒട്ടകങ്ങളുമായി പോയ ട്രക്ക് ആണ് പൊലീസ് തടഞ്ഞത്. ഈ സമയത്ത് ട്രക്ക് നിർത്താതെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. ട്രക്കിലുണ്ടായിരുന്ന മൂന്ന് പേരെ പൊലീസ് ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്.
ട്രക്കിൽ കുത്തിനിറച്ച നിലയിൽ 13 ഒട്ടകങ്ങളെ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി. അവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പൊലീസ് പറഞ്ഞു.









Leave a Reply