ചെന്നൈ: ബക്രീദ് ആഘോഷങ്ങളോട് അനുബന്ധിച്ച് പൊതുസ്ഥലങ്ങളിൽ കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ അത്യപൂർവ്വവും അസാധാരണവുമായ വിധി പ്രസ്താവിച്ച് മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട് സംസ്ഥാനത്തുടനീളം ഗോവധം പൂർണ്ണമായി നിരോധിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു.
ബക്രീദ് ദിനത്തിൽ മാത്രമല്ല, ഇനി മുതൽ ഒരു ദിവസവും സംസ്ഥാനത്ത് ഗോവധം പാടില്ലെന്നാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ഈ ഉത്തരവ് കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും നേരിട്ട് ഉറപ്പുവരുത്തണമെന്നും കോടതി നിർദ്ദേശിച്ചു.








Leave a Reply