Advertisement

തുർക്കിയിലേക്ക് വീണ്ടും ഇറാൻ മിസൈൽ; കടുത്ത പ്രതികരണമുണ്ടാകുമെന്ന് മുന്നറിയിപ്പ്

അങ്കാറ: തുർക്കിയെ ലക്ഷ്യമാക്കി വീണ്ടും ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം. ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ കിഴക്കൻ മെഡിറ്ററേനിയനിൽ വിന്യസിച്ചിട്ടുള്ള നാറ്റോ വ്യോമപ്രതിരോധ സംവിധാനം തകർത്തു.

ഇത് രണ്ടാമത്തെ തവണയാണ് തുർക്കിയിലേക്ക് ഇറാൻ മിസൈൽ അയയ്ക്കുന്നത്. മിസൈൽ വെടിവെച്ചിട്ടതായി തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ തുർക്കിയുടെ തെക്കുകിഴക്കൻ പ്രവിശ്യയായ ഗാസിയൻതെപ്പിൽ (Gaziantep) പതിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

മേഖലയിലെ സുരക്ഷയെയും സിവിലിയന്മാരുടെ ജീവനെയും അപകടപ്പെടുത്തുന്ന പ്രവൃത്തികളിൽ നിന്ന് ഇറാൻ വിട്ടുനിൽക്കണമെന്ന് തുർക്കി പ്രസിഡൻഷ്യൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ബുർഹാനെറ്റിൻ ദുറാൻ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി

മിഡിൽ ഈസ്റ്റിൽ പടരുന്ന സംഘർഷത്തിൽ അങ്കാറ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും, മേഖലയിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംഘർഷം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങളിൽ നിന്ന് ഇറാൻ ഉൾപ്പെടെയുള്ള എല്ലാ കക്ഷികളും പിന്മാറണമെന്നും തുർക്കി ഔദ്യോഗികമായി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *