Advertisement

കടൽ ഗതാഗത സുരക്ഷക്ക്​ സൗദി നേതൃത്വത്തിൽ സംയുക്​ത സഖ്യം; സ്വാ​ഗതം ചെയ്ത് തുർക്കി

കടൽ ഗതാഗത സുരക്ഷക്കായി​ സൗദിയുടെ നേതൃത്വത്തിൽ സംയുക്​ത സഖ്യം രൂപീകരിച്ചതിനെ സ്വാ​ഗതം ചെയ്ത് തുർക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് തുർക്കിഷ് പ്രസിഡന്റ് റജബ് ത്വയിബ് ഉർദു​ഗാൻ ആശംസകൾ അറിയിച്ചു. ഫോൺ സംഭാഷണത്തിലാണ് തുർക്കി സൗദിക്ക് ആശംസകൾ നേർന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കാനുള്ള വഴികളും നേതാക്കൾ ചർച്ച ചെയ്തു.

ഹൂതി മിലിഷ്യകൾ ചെങ്കടലിൽ സൗദിയുടെ എണ്ണക്കപ്പലുകൾക്ക് നേരെ നടത്തിയ ആക്രമണശ്രമങ്ങളെ തുർകിഷ് പ്രസിഡന്റ് ശക്തമായി അപലപിച്ചു. സൗദിയുടെ സ്ഥിരതയും പരമാധികാരവും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എന്ത് നടപടിക്കും തുർക്കിയയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *