Advertisement

പത്തു കോടിയിലധികം വായ്പയെടുത്ത് കുവൈത്തിൽ നിന്ന് മുങ്ങി; 13 മലയാളി നഴ്സുമാർക്കതിരെ കേരളത്തിൽ കേസ്

കുവൈത്തിലെ ബാങ്കിൽ നിന്ന് പത്തു കോടിയിൽ അധികം രൂപ വായ്പയെടുത്ത് മുങ്ങിയ മലയാളി നഴ്സുമാർക്കതിരെ കുവൈത്ത് ബാങ്കായ അൽ അഹ്ലി. ഏകദേശം 13 നഴ്സുമാർക്കതിരെയാണ് ബാങ്ക് കേസ് നൽകിയിരിക്കുന്നത്.

2019 – 2021 കാലയളവിൽ കുവൈത്തിൽ ജോലി ചെയ്ത ഇവർ ബാങ്കിൽ നിന്നു ഏകദേശം 10.33 കോടി രൂപയാണ് വായ്പയെടുത്തത്. ഏകദേശം ഒരോ നഴ്സുമാരും ഏകദേശം 61 ലക്ഷം മുതൽ 91 ലക്ഷം വരെയാണ് ബാങ്കിൽ നിന്ന് വായ്പയായി ഈടയാക്കിയിരിക്കുന്നത്.

ശേഷം യൂറോപ്പിലെ രാജ്യങ്ങളിലേക്ക് കൂടിയേറിയ ഇവർ ഇതു വരെ ലോൺ തിരിച്ചടക്കാൻ ശ്രമിച്ചിട്ടില്ല. ഇതോടെയാണ് കേസുമായി മുന്നോട്ടുപോകാൻ ബാങ്ക് തീരുമാനിച്ചത്.

തുടർന്ന് അൽ അഹ്ലി ബാങ്ക് ജെയിംസ് ആൻഡ് തോമസ് അസോസിയേറ്റ്സിലെ അഡ്വ ജെ തോമസ് ആനക്കല്ലുങ്കൽ മുഖേന സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. എറണാകുളം, കോട്ടയം ജില്ലകളിലായി ഒമ്പത് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നിയമം പോരാട്ടം വഴി ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് തോമസ് ആനക്കല്ലുങ്കൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *