Advertisement

സൗദിയിലെ ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും സ്വദേശിവത്കരണം

റിയാദ്: സൗദിയിലെ സ്പോർട്സ് സെന്ററുകളിലും ജിമ്മുകളിലും ഇന്ന് മുതൽ സ്വദേശിവത്കരണം നിലവിൽ വന്നു. പരിശീലകരുൾപ്പെടെ പന്ത്രണ്ട് വിഭാഗങ്ങളിലെ ജോലികളിൽ പതിനഞ്ച് ശതമാനം സൗദിവത്കരണം നിർബന്ധമാക്കി. നാല് ജീവനക്കാരോ അതിലധികമോ ഉള്ള സ്ഥാപനങ്ങളിൽ 15 ശതമാനം സ്വദേശിവത്കരണം ഉറപ്പാക്കണം. സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും കായിക മന്ത്രാലയവും സംയുക്തമായാണ് പുതിയ തീരുമാനം നടപ്പാക്കുന്നത്.

സ്പോർട്സ് പരിശീലകർ, ഫിറ്റ്നസ് പരിശീലകർ, വ്യക്തിഗത പരിശീലകർ, ഫുട്ബോൾ, ടെന്നീസ് ഉൾപ്പെടെയുള്ള റാക്കറ്റ് സ്പോർട്സ്, വാട്ടർ സ്പോർട്സ്, അത്‌ലറ്റിക്സ്, ഐസ് സ്പോർട്സ്, കുതിരസവാരി, ആയോധനകലകൾ, വിവിധ ബോൾ ഗെയിമുകൾ എന്നിവയിലെ പ്രൊഫഷണൽ പരിശീലകർ തുടങ്ങി 12 വിഭാഗങ്ങളിലാണ് സ്വദേശിവത്കരണം ബാധകമാകുന്നത്. സ്പോർട്സ് സൂപ്പർവൈസർമാരും ഇതിൽ ഉൾപ്പെടും. നിയമം പാലിക്കുന്നുണ്ടെന്ന് പരിശോധിക്കാൻ രാജ്യത്തിന്റെ വിവിധ മേഖലകളിൽ മന്ത്രാലയത്തിന്റെ പരിശോധനാ സംഘങ്ങൾ പ്രവർത്തനം തുടങ്ങി. നിയമലംഘനം കണ്ടെത്തിയാൽ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. സ്വകാര്യ കായികമേഖലയിൽ സൗദി യുവതീയുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *