Advertisement

പ്രവാസികൾക്ക് അഭിമാനം: നാല് മുൻ സൗദി പ്രവാസികൾ കേരള സർക്കാരിന്റെ ഉന്നത പദവികളിൽ

പ്ര​വാ​സ​ലോ​ക​ത്ത് ദീ​ർ​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ച നാ​ല് പ്ര​മു​ഖ വ്യ​ക്തി​ക​ൾ കേ​ര​ള സ​ർ​ക്കാ​രി​ന്റെ സു​പ്ര​ധാ​ന പ​ദ​വി​ക​ളി​ലേ​ക്ക് നി​യ​മി​ത​രാ​യ​ത് സൗ​ദി പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വ​ലി​യ അ​ഭി​മാ​ന​വും പ്ര​തീ​ക്ഷ​യും ന​ൽ​കു​ന്നു. പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കാ​ൻ ഈ ​നി​യ​മ​ന​ങ്ങ​ൾ വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് പ്ര​വാ​സ​ലോ​ക​ത്തി​ന്റെ വി​ല​യി​രു​ത്ത​ൽ.

സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​നാ​യ സി.​എ​ച്ച്. അ​ബ്ദു​ൽ റ​ഹീം ആ​സൂ​ത്ര​ണ ബോ​ർ​ഡി​ൽ എ​ത്തു​ന്ന​ത് പ്ര​വാ​സി​ക​ളു​ടെ നാ​ഡി​മി​ടി​പ്പ് അ​റി​ഞ്ഞു​ള്ള ന​യ​രൂ​പീ​ക​ര​ണ​ത്തി​നും പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ളി​ലെ ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ലു​ക​ൾ​ക്കും സ​ഹാ​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ജി​ദ്ദ​യി​ൽ ദീ​ർ​ഘ​കാ​ലം അ​ധ്യാ​പ​ക​രാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ഡോ. ​ഇ​സ്മാ​യി​ൽ മ​രു​തേ​രി​യും ജ​സീം സ​ബാ​ഹ് ടീ​ച്ച​റും പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​പ​രി​പ​ഠ​ന​വും വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യ മ​റ്റ് പ്ര​തി​സ​ന്ധി​ക​ളും അ​ടു​ത്ത​റി​ഞ്ഞ​വ​രാ​യ​തി​നാ​ൽ, ആ ​വി​ഷ​യ​ങ്ങ​ൾ കൃ​ത്യ​മാ​യി സ​ർ​ക്കാ​രി​ന്റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​ൻ ഇ​വ​ർ​ക്ക് സാ​ധി​ക്കും. ആ​രോ​ഗ്യ രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​മാ​യ ഡോ. ​വി. ഇ​ദ്‌​രീ​സ് ത്വാ​ഇ​ഫി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്ക​വെ പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​റി​ഞ്ഞ ഭി​ഷ​ഗ്വ​ര​നാ​ണ്.

സാ​മൂ​ഹി​ക സു​ര​ക്ഷാ മി​ഷ​ന്റെ ത​ല​പ്പ​ത്തേ​ക്ക് അ​ദ്ദേ​ഹം എ​ത്തു​ന്ന​ത് പ്ര​വാ​സി​ക​ളു​ടെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ-​സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ​ക്ക് ക​രു​ത്തേ​കും.

പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ആ​ഴ​ത്തി​ൽ മ​ന​സ്സി​ലാ​ക്കി​യ​വ​രും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് സു​പ​രി​ചി​ത​രു​മാ​യ ഈ ​നാ​ല് പേ​രും ഉ​ന്ന​ത പ​ദ​വി​ക​ളി​ൽ എ​ത്തി​യ​തി​ന്റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് പ്ര​വാ​സി സ​മൂ​ഹം. ത​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല​ത്തെ ആ​വ​ശ്യ​ങ്ങ​ൾ​ക്കും പ്ര​യാ​സ​ങ്ങ​ൾ​ക്കും ഇ​വ​രു​ടെ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്ന ശു​ഭാ​പ്തി​വി​ശ്വാ​സ​ത്തി​ലാ​ണ് നാ​ട്ടി​ലും മ​റു​നാ​ട്ടി​ലു​മു​ള്ള എ​ല്ലാ​വ​രും.

Leave a Reply

Your email address will not be published. Required fields are marked *