Advertisement

പാട്ടും രുചിമേളവുമായി റിയാദിൽ വിജയ് ദം ദം ബിരിയാണി മെഗാഫിനാലെ കലാശക്കൊട്ട്​ നാളെ

റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്ന് ആയിരക്കണക്കിന്​ ആളുകൾ വിവിധ തലങ്ങളിൽ മത്സരിച്ച്​ ഒടുവിൽ കലാശപ്പോരിലെത്തിയ വിജയ് ദം ദം ബിരിയാണി കുക്കിങ് കോണ്ടസ്​റ്റ്​ വെള്ളിയാഴ്ച റിയാദിലെ ലുലു മലസ് റൂഫ് അറീനയിൽ പരിസമാപ്‌തിയിലേക്ക്. വൈകിട്ട്​ അഞ്ചിന്​ ആരംഭിക്കുന്ന തത്സമയ പാചക മത്സരങ്ങൾക്ക് ശേഷം വിജയികൾക്ക് അര ലക്ഷം റിയാൽ മൂല്യമുള്ള കാഷ്​ പ്രൈസും മറ്റ് സമ്മാനങ്ങളും വേദിയിൽ സമ്മാനിക്കും.

സമാപന പരിപാടികൾക്ക് മാറ്റ് കൂട്ടാൻ പ്രശസ്ത മാപ്പിള പാട്ട് ഗായകൻ കണ്ണൂർ ശരീഫ് നയിക്കുന്ന സംഗീതനിശയും അന്തർദേശീയ പ്രശസ്​തരായ ഷെഫുകളുടെ കുക്കറി ഷോയും അരങ്ങേറും. മൂന്ന് പതിറ്റാണ്ട് കാലം ഇന്ത്യയിലും വിദേശത്തുമായി 5000-ലധികം സ്​റ്റേജുകളിൽ പാട്ടി​െൻറ പാലാഴി തീർത്ത കണ്ണൂർ ശരീഫ് സിനിമ പിന്നണി ഗായകനും ഗൾഫ് മലയാളികളുടെ ഹൃദയം കവർന്ന പാട്ടുകാരനുമാണ്. അദ്ദേഹത്തോടൊപ്പം
യുവഗായകരായ ജാസിം ജമാൽ, സുമി അരവിന്ദ് എന്നിവരും വെള്ളിയാഴ്ചയിലെ സായം സന്ധ്യയെ സംഗീത സാന്ദ്രമാക്കും. പ്രമുഖ സിനിമാ തരാം ഡയാന ഹമീദാണ് പരിപാടിയുടെ അവതാരക.

ഭക്ഷണപ്രിയർക്കും പാചകകലയിൽ താല്പര്യമുള്ളവർക്കുമിടയിൽ വൻ തരംഗം സൃഷ്​ടിച്ചാണ് വിജയ് ദം ദം ബിരിയാണിയുടെ സൗദിയിലെ ജൈത്രയാത്ര. സൗദിയിലെ 10 നഗരങ്ങളിൽ നടന്ന ആദ്യഘട്ടവും ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ അരങ്ങേറിയ സെമി ഫൈനൽ മത്സരവുമടങ്ങുന്ന റോഡ്ഷോയും വൻ ജനാവലിയെ ആകർഷിച്ചിരുന്നു. സൗദിയിൽ ഇതിനകം സംഘടിപ്പിക്കപ്പെട്ട പാചക മേളയിൽ ശ്രദ്ധേയമായ സ്ഥാനമാണ് മീ ഫ്രണ്ട്-ഗൾഫ് മാധ്യമം-വിജയ് കൂട്ടുകെട്ടി​േൻറത്.
ലോകത്തെ പ്രമുഖ ഷെഫുകളുടെ ആഗോള കൂട്ടായ്മയായ ‘വേൾഡ് ഷെഫ്സി’​െൻറ പ്രസിഡൻറും പ്രശസ്ത ജർമ്മൻ ഷെഫുമായ തോമസ് എ. ഗുഗ്ലർ പരിപാടിയിലെ മുഖ്യാതിഥിയായിരിക്കും. സെലിബ്രിറ്റി ഷെഫുമാരായ സുരേഷ് പിള്ള, രാജ് കലേഷ് എന്നിവരായിരിക്കും വിജയികളെ നിർണയിക്കുന്നത്.

അങ്ങ് പേർഷ്യയിൽ നിന്നാരംഭിച്ചു ഇന്ത്യയുടെ വിവിധ നഗരങ്ങളേയും ഭരണ സിരാകേന്ദ്രങ്ങളേയുമെല്ലാം അടക്കിവാണ രുചികളുടെ രാജാവായ ബിരിയാണിയുടെ പോരിശ നിലക്കാതെ മുന്നോട്ട് പോവുകയാണ്. മലയാളിക്കും തീൻ മേശയിലും ആഹ്ലാദ വേളകളിലും ഒഴിച്ച്കൂടാനാകാത്ത ഒരു വിഭവമാണ് ബിരിയാണി.

അതുകൊണ്ട് തന്നെ ഈ ബിരിയാണി മേളക്ക് സാക്ഷ്യം വഹിക്കുവാൻ റിയാദിലെ മലയാളികൾ എത്തുമെന്നതിൽ തർക്കമില്ല. വെള്ളിയാഴ്ച വൈകിട്ട്​ അഞ്ചിന്​ പാചക മത്സരവും ആറിന്​ സ്​റ്റേജ് ഷോയും ആരംഭിക്കുമെന്ന് പ്രോഗ്രാം കോഓഡിനേറ്റർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *