ഹജ്ജിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം മലയാളി ഹാജിമാരും മക്കയിലെത്തി. കോഴിക്കോടുനിന്നുള്ള തീർഥാടകരുടെ വരവ് ഇന്ന് മുതൽ ആരംഭിച്ചു. കണ്ണൂരിൽ നിന്നുള്ള മുഴുവൻ ഹാജിമാരും മക്കയിൽ എത്തിയിട്ടുണ്ട്.
കൊച്ചി, കണ്ണൂർ എംബാർക്കേഷൻ പോയിന്റുകളിൽ നിന്നുള്ള ഹാജിമാരാണ് കഴിഞ്ഞ ദിവസങ്ങളിൽ മക്കയിൽ എത്തിയത്. ഇന്ന് മുതൽ കോഴിക്കോടുനിന്നുള്ള ആദ്യ സംഘം തീർഥാടകരും എത്തി. ആദ്യ വിമാനം ഇന്ന് പുലർച്ചെ 4 മണിക്കാണ് ജിദ്ദ ഹജ്ജ് ടെർമിനലിൽ എത്തിയത്. രാവിലെ ആറുമണിക്ക് കോഴിക്കോടുനിന്നുള്ള രണ്ടാമത്തെ വിമാനവും ജിദ്ദയിലെത്തി.145 വീതം ഹാജിമാരാണ് വിമാനത്തിലുണ്ടായിരുന്നത് . ഉച്ചയോടെ ഹജ്ജ് സർവീസ് കമ്പനി ഒരുക്കിയ വാഹനത്തിൽ ഇവരെ മക്കയിൽ എത്തിച്ചു. നുസ്ഹയിലെ 1602 നമ്പർ ബിൽഡിങ്ങിലാണ് ഹാജിമാർക്ക്താമസം. ഈ മാസം 17 വരെയാണ് കോഴിക്കോടുനിന്നുള്ള 944 ഹാജിമാരുടെ യാത്ര ക്രമീകരിച്ചിട്ടുള്ളത്. കൊച്ചിയിൽ നിന്നുള്ള ഷോർട്ട് ടൈം ഹാജിമാർ മെയ് 19ന് എത്തുന്നതോടെ മലയാളി ഹാജിമാരുടെ വരവ് പൂർണമാകും.









Leave a Reply