മക്ക – സഊദിയിലെ കെഎംസിസി പ്രവർത്തകർക്കും കുടുംബങ്ങൾക്കും ഏറെ ഉപകാരപ്പെടുന്ന മെഡികെയർ എന്ന പേരിൽ ആരോഗ്യ സുരക്ഷാ പാക്കേജിന് മക്കയിൽ ചേർന്ന നാഷണൽ കമ്മിറ്റി ഭാരവാഹികളുടെ യോഗം അന്തിമ രൂപം നൽകിയതായി നേതാക്കൾ അറിയിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലുള്ള പ്രമുഖ ആതുരാലയങ്ങളുമായി കൈകോർത്താണ് പ്രത്യേക ഡിസ്‌കൗണ്ട് പദ്ധതി നടപ്പിലാക്കുന്നത് . സഊദി കെഎംസിസിയുടെ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായവർക്കും പദ്ധതിയുടെ ഭാഗമായുള്ള ആനുകൂല്യങ്ങൾ ലഭിക്കുമെന്നും ഭാരവാഹികൾ മക്കയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് , ട്രഷറർ അഹമ്മദ് പാളയാട്ട് , ചെയർമാൻ ഖാദർ ചെങ്കള, വൈസ് പ്രസിഡന്റുമാരായ നിസാം മമ്പാട്, ഉസ്മാനാലി പാലത്തിങ്ങൽ, സെക്രട്ടറിമാരായ നാസർ വെളിയംകോട്, ഹാരിസ് കല്ലായി, നാസർ എടവനക്കാട്, അരിമ്പ്ര അബൂബക്കർ, മുജീബ് പൂക്കോട്ടൂർ
തുടങ്ങിയവർ പങ്കെടുത്തു.