Advertisement

ആർ.എസ്.സി ജിദ്ദ സിറ്റി സോൺ യൂത്ത് കൺവീൻ സമാപിച്ചു

രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ജിദ്ദ സിറ്റി സോൺ യൂത്ത് കൺവീൻ ഷറഫിയയിൽ സമാപിച്ചു. സോൺ ചെയർമാൻ ജാബിർ നഈമിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ്. ജിദ്ദ സെൻട്രൽ സെക്രട്ടറി സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ‘സാമൂഹിക താളം’ എന്ന പ്രേമേയത്തിൽ നടന്ന യൂത്ത് കൺവീനിൽ സമൂഹത്തിൽ ശിഥിലമായി കൊണ്ടിരിക്കുന്ന ധാർമിക മൂല്യങ്ങളും, ചേതനയറ്റു പോവുന്ന പൂർവീക നന്മയുടെ മാതൃകകളും ചർച്ചക്ക് വിധേയമാക്കപ്പെട്ടു. താളം തെറ്റില്ല എന്ന പ്രമേയത്തിൽ രണ്ടു മാസമായി നടന്ന അംഗത്വകാല കാമ്പയിന് ഇതോടെ സമാപനമായി.

ഷറഫിയ, മഹ്ജർ, ഖുമ്ര , സുലൈമാനിയ, ബഹറ, ബലദ് എന്നീ ആറ് സെക്ടറുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങളുടെ സാന്നിധ്യത്തിൽ വാർഷിക ജനറൽ റിപ്പോർട്ട് സോൺ ജനറൽ സെക്രട്ടറി ആഷിക് ഷിബിലിയും, സാമ്പത്തിക റിപ്പോർട്ട് ഫിനാൻസ് സെക്രട്ടറി സിദ്ദീഖ് മുസ്‌ലിയാരും, ആശയരേഖ എക്‌സിക്യുട്ടീവ് സെക്രട്ടറി ഷമീർ കുന്നത്തും അവതരിപ്പിച്ചു.

പ്രവാസ ലോകത്തെ വിദ്യാർത്ഥികളുടെ ധാർമിക മൂല്യങ്ങൾ സംരക്ഷിക്കുക, സാമൂഹ്യ ബോധ്യമുള്ള വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യം വെച്ച് രൂപം നൽകിയ സ്റ്റുഡന്റ്സ് സർക്കിൾ സുജീർ പുത്തൻപള്ളി പ്രഖ്യാപിച്ചു. ആർ.എസ്.സി ഗ്ലോബൽ അംഗം മൻസൂർ ചുണ്ടമ്പറ്റ, സൗദി വെസ്റ്റ് നാഷണൽ ചെയർമാൻ അഫ്സൽ സഖാഫി സെക്രട്ടറിമാരായ ഇർഷാദ് കടമ്പോട്ട്, നൗഫൽ മുസ്ലിയാർ, ഫൈറൂസ് വെള്ളില എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. അബ്ദുന്നാസർ അൻവരി, അബ്ദുൽ ഗഫൂർ വാഴക്കാട്, ഖലീലുറഹ്മാൻ കൊളപ്പുറം, റാഷിദ് മാട്ടൂൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

കൗൺസിലിൽ 2025-26 വർഷത്തേക്കുള്ള സോൺ കമ്മിറ്റിയെ ഗ്ലോബൽ സെക്രട്ടറി സ്വാദിഖ് ചാലിയാർ പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികൾ: ഖാജാ മുഈനുദ്ധീൻ സഖാഫി (ചെയര്‍മാൻ), ഷമീർ കുന്നത്ത് (ജനറൽ സെക്രട്ടറി), ആഷിഖ് മാട്ടിൽ (എക്‌സിക്യൂട്ടീവ് സെക്രട്ടറി). സൈഫുദ്ദീൻ പുളിക്കൽ, സകരിയ അഹ്സനി(സംഘടന), മുഹമ്മദ് ഫസൽ പല്ലാര, ഡോ ഇജാസ് അഹമ്മദ്(മീഡിയ), സിദ്ദീഖ് മുസ്‌ലിയാർ വലിയപറമ്പ് , ജാബിർ വേങ്ങര(ഫിനാൻസ്), അബ്ദുൽ ഖാദർ തൃപ്പനച്ചി, ഷക്കീർ പടേന(കലാലയം), സൽമാനുൽ ഫാരിസി ആലപ്പുഴ, നിയാസ് കടമ്പോട്ട്(വിസ്ഡം). നൗഫൽ മദാരി സ്വാഗതവും ശമീർ കുന്നത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *