Advertisement

സി.എം. അലി മൗലവി നാട്ടുകൽ നിര്യാതനായി

ജിദ്ദയിലെ മത-സാമൂഹിക രംഗത്ത് ദീർഘകാലം സജീവമായിരുന്ന പണ്ഡിതനും ജിദ്ദ ഇസ്ലാമിക് സെന്റർ മുൻ ഭാരവാഹിയുമായ സി.എം. അലി മൗലവി നാട്ടുകൽ (52) നിര്യാതനായി. നാട്ടിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷം നാട്ടുകൽ മഹല്ല് വൈസ് പ്രസിഡന്റ്, ഐ.എൻ.ഐ.സി കോളേജ് വർക്കിങ് സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. മൃതദേഹം ഇന്ന് വൈകിട്ട് മൂന്നിന് നാട്ടുകൽ ജുമാമസ്ജിദിൽ ജനാസ നമസ്‌കാരത്തിന് ശേഷം ഖബറടക്കും.

ചേങ്ങോടൻ കമ്മുക്കുട്ടിയുടെ മകനാണ്. കുന്നംവള്ളി ഉമ്മുഹാനിയാണ് ഭാര്യ. നാലു മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *