Advertisement

ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം; പ്രവാസി മലയാളി മരിച്ചു

ജിദ്ദ: പ്രവാസി മലയാളി ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടത്തിൽപ്പെട്ട് മരിച്ചു. ബവാദിയിൽ താമസിക്കുന്ന പാലക്കാട് ഒറ്റപ്പാലം വരോട് സ്വദേശി പുളിക്കലകത്ത് ബഷീർ(57) ആണ് മരിച്ചത്. ദഹബാനിലാണ് അപകടമുണ്ടായത്.

ജിദ്ദ അബ്ഹുർ കിങ്ങ് അബ്ദുള്ള മെഡിക്കൽ കോപ്ലക്സ് മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ നസീമ, മക്കൾ നവാസ് (ജിദ്ദ), നഫ്‌ല, നൗഫൽ. സഹോദരങ്ങൾ ഹനീഫ (ഖത്തർ), ഷെരീഫ്, സുഹ്‌റ, മരുമക്കൾ: നിസാമുദ്ധീൻ, തസ്‌നിം. സഹായങ്ങൾക്കും നിയമനടപടികൾ പൂർത്തികരിക്കുന്നതിനും ജിദ്ദ കെഎംസിസി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *