Advertisement

3 ബ്രാന്റുകളുടെ കോഫി, ചോക്ലേറ്റ് ഉൽപന്നങ്ങൾ പിൻവലിച്ച് സൗദി

റിയാദ്: ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന നിരോധിത പദാർഥം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 3 പ്രമുഖ കോഫി, ചോക്ലേറ്റ് ഉൽപന്നങ്ങൾ തിരിച്ചുവിളിച്ച് സൗദി ഫുഡ് ആന്റ് ഡ്ര​ഗ് അതോറിറ്റി.

നോർട്ടഡലാഫിൻ എന്ന പദാർഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ബാർസ കഫേ, ബാർസ ചോക്കോ, ബെന്റാൻ സ്കൈ എന്നീ ബ്രാന്റുകളുടെ 100 ​ഗ്രാമിന്റെ സാഷെകൾക്കാണ് വിലക്കേർപ്പെടുത്തിയത്.

വിട്ടുമാറാത്ത രോ​ഗങ്ങൾ ഉള്ളവർക്ക് ഇത് ​ഗുരുതര ആ​രോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അധിക‍ൃതർ മുന്നറിയിപ്പ് നൽകി. ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് സൗദി എഫ്ഡിഎ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *