Advertisement

സൗദിയിൽ ഇലക്ട്രോണിക് ഇൻവോയ്സിംഗ് നിർബന്ധമാക്കുന്നു

വരുമാനം അടിസ്ഥാനമാക്കി സ്ഥാപനങ്ങൾക്ക് ഇലക്ട്രോണിക് ഇൻവോയ്സിംഗ് നിർബന്ധമാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം അടുത്തവർഷം ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. അടുത്ത വർഷം ഫെബ്രുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിലാകും. സൗദി സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുടേതാണ് തീരുമാനം.

2022 മുതൽ 25 വരെയുള്ള വർഷങ്ങളിലെ ഏതെങ്കിലും വർഷത്തിൽ 1,87,500 റിയാലിൽ കൂടുതൽ വരുമാനം നേടിയ സ്ഥാപനങ്ങൾക്കാണ് ഇലക്ട്രോണിക് ഇൻവോയ്സിംഗ് നിർബന്ധമാകുക. ഇത്തരത്തിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഇൻവോയ്സിംഗ് സംവിധാനങ്ങൾ അതോറിറ്റിയുടെ ഫാതൂറ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കണം. ഘട്ടം ഘട്ടമായിട്ടാണ് ഇലക്ട്രോണിക് ഇൻവോയ്‌സിങ് രാജ്യത്ത് നടപ്പാക്കുന്നത്.

 

 

രണ്ടാം ഘട്ടത്തിന്റെ മാനദണ്ഡങ്ങളാണ് നിലവിൽ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യഘട്ടം ആരംഭിച്ചത് 2021ലായിരുന്നു. രാജ്യത്തിൻറെ സാമ്പത്തിക സുരക്ഷ, തട്ടിപ്പുകൾ കുറക്കുക, ഉപഭോകതാക്കളുടെയും വ്യാപാരികളുടെയും അവകാശങ്ങൾ സംരക്ഷിക്കുക. സാമ്പത്തിക ഒഴുക്ക് ഡിജിറ്റലൈസ് ചെയ്യുക തുടങ്ങിയവയുടെ ഭാഗമായാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *