റോഡിലെ ഡ്രൈവർമാരുടെ പെരുമാറ്റം വിലയിരുത്തുന്നതിനായി ‘യുവർ പേഴ്സണാലിറ്റി ഓൺ റോഡ്’എന്ന പേരിൽ പുതിയൊരു ഇന്ററാക്ടീവ് ടെസ്റ്റ് അവതരിപ്പിച്ച് സൗദി ജനറൽ അതോറിറ്റി ഫോർ റോഡ്സ്. ഡ്രൈവർമാരുടെ റോഡിലെ പെരുമാറ്റ രീതികൾ തിരിച്ചറിയുക, ട്രാഫിക് സുരക്ഷാ നിയമങ്ങൾ അവർ എത്രത്തോളം പാലിക്കുന്നുണ്ടെന്ന് വിലയിരുത്തുക, സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുക എന്നിവയാണ് ഈ ടെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്. അതോറിറ്റിയുടെ റോഡ് സെക്ടർ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പദ്ധതി.
2030 ഓടെ റോഡപകടങ്ങൾ മൂലമുള്ള മരണ നിരക്ക് ഒരു ലക്ഷത്തിൽ അഞ്ചിൽ താഴെയായി കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മികച്ച രീതിയിൽ വികസിപ്പിക്കുന്നതിനൊപ്പം, ഡ്രൈവർമാരുടെ സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക വഴി മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാകൂ എന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.









Leave a Reply