മക്ക: മക്കയില്‍ വ്യാജ ഹജ്ജ് തട്ടിപ്പ് നടത്തിയ നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യ-ബംഗ്ലാദേശ് സ്വദേശികളാണ് പിടിയിലായത്.
ഹജ്ജ് നിര്‍വ്വഹിക്കാന്‍ ആവശ്യമായ ക്രമീകരങ്ങള്‍ നല്‍കാമെന്ന വ്യാജ പരസ്യങ്ങള്‍ നല്കിയ സംഭവത്തിലാണ് ഇവര്‍ പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് വ്യാജ കാര്‍ഡുകളും രേഖകളും കണ്ടെത്തിയത്.
വ്യാജ ഹജ്ജ് സേവനങ്ങളെക്കുറിച്ച് തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക സംവിധാനങ്ങള്‍ വഴി മാത്രം തീര്‍ത്ഥാടന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ അറിയിച്ചു.









Leave a Reply