ഒരാഴ്ചക്കിടെ 11,272 അനധികൃത താമസക്കാരെ നാടുകടത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചയ്ക്കുള്ളിൽ ആകെ 9,576 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു. മേയ് 7 നും 13 നും ഇടയിലായിരുന്നു നടപടി. 4,865 പേർ റെസിഡൻസി നിയമം ലംഘിച്ചതിനും 3,319 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചതിനും പിടിയിലായി. 1,392 പേർ തൊഴിൽ നിയമം ലംഘിച്ചതിനും അറസ്റ്റ് ചെയ്യപ്പെട്ടു.
അതേസമയം, 2,311 നിയമലംഘകരെ യാത്രാ രേഖകൾ ലഭിക്കുന്നതിനായി അവരുടെ എംബസികളിലേക്ക് റഫർ ചെയ്തു. 11,226 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷനുകൾ പൂർത്തിയാക്കുന്നതിനായും റഫർ ചെയ്തു.








Leave a Reply