Advertisement

മാറ്റമില്ല, ലീഗിന് അഞ്ച് മന്ത്രിമാർ തന്നെ

iuml

യുഡിഎഫ് മന്ത്രി സഭയിൽ മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിമാർ ഉണ്ടാവും.പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, എൻ.ഷംസുദ്ദീൻ, പി.കെ ബഷീർ എന്നിവർ മന്ത്രി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. എം.എ റസാഖ് മാസ്റ്റർ, പാറക്കൽ അബ്ദുല്ല, എ.കെ.എം അഷ്‌റഫ് എന്നിവരിൽ ഒരാൾ കൂടി മന്ത്രിയായേക്കും.

ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിമാരാണ് ഉണ്ടായിരുന്നത്. അതേ സ്ഥിതി തുടരുമെന്നാണ് യുഡിഎഫ് നേതൃത്വവുമായി നടത്തിയ പ്രാഥമിക ചർച്ചയിലെ ധാരണ. ഇന്ന് വൈകീട്ട് നടക്കുന്ന യുഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാവും. 22 എംഎൽഎമാരാണ് മുസ്‌ലിം ലീഗിനുള്ളത്. കോൺഗ്രസ് കഴിഞ്ഞാൽ യുഡിഎഫിലെ ഏറ്റവും കൂടുതൽ എംഎൽഎമാരുള്ള രാഷ്ട്രീയ പാർട്ടിയും മുസ്‌ലിം ലീഗാണ്.

മുതിർന്ന നേതാക്കളായ നാലു പേരാണ് മന്ത്രി സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയൊഴികെ ബാക്കി എല്ലാവരും ആദ്യമായിട്ടാണ് മന്ത്രിയാവുന്നത്. വ്യവസായം,ഐടി വകുപ്പുകൾ കുഞ്ഞാലിക്കുട്ടിക്കും വിദ്യാഭ്യാസ വകുപ്പ് എൻ.ഷംസുദ്ദീനും തദ്ദേശസ്വയം ഭരണവകുപ്പ് പി.കെ ബഷീനും പൊതുമരാമത്ത് വകുപ്പ് കെ.എം ഷാജിക്കും ലഭിക്കുമെന്നാണ സൂചന. അന്തിമ തീരുമാനം വൈകുന്നേരത്തെ യുഡിഎഫ് യോഗത്തിന് ശേഷമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *