Advertisement

‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി റോഡ് ഷോ’ ശനിയാഴ്​ച റിയാദിൽ

റിയാദ്​: ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന സൗദിയിലെ ഏറ്റവും വലിയ ബിരിയാണി മാമാങ്കമായ ‘വിജയ് ദംദം ബിരിയാണി’ പാചകമത്സരത്തി​െൻറ ഭാഗമായ മെഗാ റോഡ് ഷോ ശനിയാഴ്​ച (ഏ​പ്രിൽ നാല്​) റിയാദിൽ അരങ്ങേറും. ഉച്ചക്ക്​ ശേഷം​ റിയാദ്​ മൻസൂറയിലെ ഗ്രാൻഡ്​ ഹൈപ്പറിലാണ്​ പരിപാടി. അറിയപ്പെടുന്ന ​വ്ലോഗർ കൂടിയായ സജിൻ നിഷാനാണ്​ പരിപാടിയുടെ അവതാരകൻ.
നേരത്തെ രജിസ്​റ്റർ ചെയ്തവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കായി നടത്തുന്ന ‘ലാറ്ററൽ എൻട്രി’ മത്സരമാണ് റോഡ് ഷോയിലെ പ്രധാന ആകർഷണം. അവർ തയ്യാറാക്കി കൊണ്ടുവരുന്ന വിവിധ തരം ബിരിയാണികളുടെ പാചക വൈദഗ്​ധ്യവും രുചിയും ഈ മത്സരത്തിൽ മാറ്റുരക്കും. ഇതിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് മറ്റ് കടമ്പകളില്ലാതെ നേരിട്ട് സെമി ഫൈനലിലേക്ക് പ്രവേശിക്കാനുള്ള ‘ഗോൾഡൻ ടിക്കറ്റ്’ സ്വന്തമാക്കാം.

ബിരിയാണി മത്സരത്തിന് പുറമെ പരിപാടി വീക്ഷിക്കാനെത്തുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കുമായി ഫാമിലി ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ എന്നിവയും ഉണ്ടാവും. വിജയികൾക്ക് വിജയ് മസാലയുടെ ആകർഷകമായ ഗിഫ്റ്റ് ഹാംപറുകളും മറ്റ് നിരവധി സമ്മാനങ്ങളും നേടാൻ അവസരമുണ്ടാകും. കൂടാതെ വിവിധ കലാപരിപാടികളും അരങ്ങേറും.

ഏപ്രിലിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നടക്കുന്ന സെമി ഫൈനലിലേക്കും മെയ് മാസത്തിൽ റിയാദിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്കുമുള്ള പ്രതിഭകളെ കണ്ടെത്താനാണ് റോഡ് ഷോകൾ ലക്ഷ്യമിടുന്നത്. പ്രശസ്ത ഷെഫ് സുരേഷ് പിള്ള, മലബാറി​െൻറ രുചി മഹാറാണി ആബിദ റഷീദ്, ഫുഡ് വ്ലോഗറും അവതാരകനുമായ രാജ് കലേഷ് എന്നിവർ പങ്കെടുക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ 40,000 റിയാൽ ക്യാഷ് പ്രൈസ് ഉൾപ്പെടെ ആകെ 50,000 റിയാലി​െൻറ വമ്പിച്ച സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *