പ്രമുഖ പ്രവാസി സാമൂഹ്യ പ്രവർത്തകനും കെ എം സി സി നേതാവുമായ കബീർ കൊണ്ടോട്ടി(55) നാട്ടിൽ നിര്യാതനായി. മൂന്നു പതിറ്റാണ്ടോളം ദമാമിൽ ബിസിനസ്സ് രംഗത്തു സജീവമാണ്. സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ രംഗത്ത് സജീവമായി ഇടപെട്ടു പ്രവർത്തിച്ചു വരികയായിരുന്ന കബീറിന്റെ വിയോഗം ഏറെ ഞെട്ടലോടെയാണ് പ്രവാസലോകം കേട്ടത്. തൊഴിൽ നഷ്ടപ്പെട്ട് നാടാണയാൻ കഴിയാതെയും ശമ്പളം ലഭിക്കാതെ കഴിഞ്ഞതുമായ നൂറു കണക്കിന് നിരാലംബരായ നിരവധി പ്രവാസികൾക്ക് കബീർ കൊണ്ടോട്ടിയുടെ സഹായം ഏറെ ആശ്വാസകരമായിരുന്നു. ഇതോടൊപ്പം തന്നെ താൻ ഹൃദയത്തിലേറ്റിയ ഹരിത രാഷ്ട്രീയം പ്രവാസ ലോകത്തു ഉയർച്ചയുടെ കൊടുമുടി താണ്ടിയപ്പോഴെല്ലാം അതിനു കരുത്തേകാൻ കബീർ കൊണ്ടോട്ടി എന്ന ഈ വലിയ മനുഷ്യ സ്നേഹി അതോടൊപ്പം ചുവടു വെക്കുന്നതിനു മടി കാണിച്ചിരുന്നില്ല. പ്രവാസ ലോകത്തു ആയിരക്കണക്കിന് ആളുകളുമായി സൗഹൃദമുണ്ടായിരുന്ന കബീർ ഇത്തരം സൗഹൃദങ്ങളെ നില നിർത്തുന്നതിനു എത്ര തിരക്കിനിടയിലും സമയം കണ്ടെത്തിയിരുന്നു. ജാതി മത രാഷ്ട്രീയത്തിനു അതീതമായി ഒരു മനുഷ്യനെ മനുഷ്യനായി കാണാനും അവരുടെ എന്ത് ആവശ്യങ്ങൾ ഉണ്ടോ അതു തന്റെ ഒരു പ്രശ്നമായി ഏറ്റെടുക്കുകയും ചെയ്തു കൊണ്ടു തന്നെ സാമൂഹ്യ പ്രവർത്തകർക്ക് ഏറ്റവും മഹത്തരമായ മാതൃക സൃഷ്ടിക്കാൻ കബീറിനായിട്ടുണ്ട്. പ്പ്രവാസ ലോകത്തു മരണപ്പെട്ട നിരവധി പ്രവസികലുടെ മൃതദേഹങ്ങൾ നാട്ടിലേക്കയക്കുന്നതിനും ഇവിദെ തന്നെ മറവു ചെയ്യുന്നതിനും കബീർ കൊണ്ടോട്ടിക്ക് സാധിച്ചിട്ടുണ്ട്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ കാലമായി ചികിത്സയിൽ ആയിരുന്ന ഇദ്ദേഹത്തിന് ഇന്ന് രാവിലെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിക്കും മരണത്തിനു മുൻപിൽ കീഴടങ്ങുകയായിരുന്നു. നാളെ രാവിലെ പത്ത് മണിക്ക് കൊണ്ടോട്ടി ജുമാ മസ്ജിദിൽ ഖബറടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു. ഹസീന (ഭാര്യ),ഫർഹാൻ, ഫർഹാന, ഫർസാന, ഫരീഹ എന്നിവർ മക്കളാണ്.








Leave a Reply