Advertisement

2025 മുതൽ 2050 വരെയുള്ള കാലയളവിൽ ജനസംഖ്യാ വളർച്ച തുടരുമെന്ന് ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ റിപ്പോർട്ട്

മസ്‌കത്ത്: 2025 മുതൽ 2050 വരെയുള്ള കാലയളവിൽ ജനസംഖ്യാ വളർച്ച തുടരുമെന്ന് ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ റിപ്പോർട്ട്. 2050 ആകുമ്പോഴേക്കും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ ജനസംഖ്യ ഏകദേശം 8.36 കോടിയായി ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രായമായവരുടെ എണ്ണം 55 ലക്ഷത്തിലധികമാകുമെന്നും പ്രതീക്ഷിക്കുന്നു.

2024 അവസാനത്തോടെ ജിസിസി രാജ്യങ്ങളിലെ മൊത്തം ജനസംഖ്യ ഏകദേശം 6.15 കോടി ആയിരുന്നതായി കേന്ദ്രം പുറത്തിറക്കിയ ജിസിസി രാജ്യങ്ങളുടെ ജനസംഖ്യാ സൂചകങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2019 നെ അപേക്ഷിച്ച് 85 ലക്ഷം ആളുകളുടെ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. ശരാശരി വാർഷിക വളർച്ചാ നിരക്ക് 2.8 ശതമാനവുമായിരുന്നു. ആഗോള നിരക്കിന്റെ ഏകദേശം മൂന്നിരട്ടിയായിരുന്നിത്.

Leave a Reply

Your email address will not be published. Required fields are marked *