Advertisement

വ്യവസായ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ലെവി റദ്ധാക്കും; 9700 റിയാല്‍ ആയിരുന്നു ഒരു തൊഴിലാളിക്ക് ഒരു വര്‍ഷം നല്‍കേണ്ട പരമാവധി ലെവി

റിയാദ്: വ്യവസായ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ലെവി റദ്ധാക്കും. ബുധനാഴ്ച കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സുപ്രധാന തീരുമാനം. ലെവി പിന്‍വലിക്കുന്നതോടെ സ്ഥാപനങ്ങളുടെ ചെലവ് ഗണ്യമായി കുറയും.

ഇതുപ്രകാരം ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സുള്ള വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കുമ്പോള്‍ ലെവി നല്‍കേണ്ടതില്ല. 9700 റിയാല്‍ ആയിരുന്നു ഒരു തൊഴിലാളിക്ക് ഒരു വര്‍ഷം നല്‍കേണ്ട പരമാവധി ലെവി. ഇതാണ് ഇനി മുതൽ ഇല്ലാതാകുക. നേരത്തെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലെവി ആനുകൂല്യം നല്‍കിയിരുന്നെങ്കിലും സ്ഥിരമായി പിന്‍വലിച്ചിരുന്നില്ല. ഇനി ഇത്തരം സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ ഇഖാമ പുതുക്കുമ്പോള്‍ ലെവി തീരെ നല്‍കേണ്ടതില്ല.

പുതിയ തീരുമാനം വ്യവസായ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനും അവയുടെ സുസ്ഥിരതയും മത്സരക്ഷമതയും വര്‍ധിപ്പിക്കുന്നതിനും സാധ്യമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *