Advertisement

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടിക്ക് കേന്ദ്രം; സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടിസ്, കനത്ത പിഴ ചുമത്തിയേക്കും

ന്യൂഡല്‍ഹി: പൈലറ്റ് ക്ഷാമംമൂലം ആയിരത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞ സംഭവത്തിൽ ഇന്‍ഡിഗോ എയര്‍ലൈനെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.

ഇന്‍ഡിഗോ സിഇഒയ്ക്ക് പീറ്റര്‍ എല്‍ബേഴ്‌സിന് ഡിജിസിഎ കാരണം‌ കാണിക്കല്‍ നോട്ടിസ് നല്‍കി. 24 മണിക്കൂറിനകം മറുപടി‌ നല്‍കണം. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയാണ് ഇന്‍ഡിഗോ. 

വിമാനങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കേണ്ടത് സിഇഒയുടെ ചുമതലയാണെന്ന് നോട്ടിസിൽ പറയുന്നു. സിഇഒ ഇക്കാര്യത്തിൽ പരാജയപ്പെട്ടു. നടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ ബോധ്യപ്പെടുത്തണമെന്നും നോട്ടിസിൽ നിർദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *