ജിദ്ദ: ജിദ്ദ മല്ലൂസ് സംഘടിപ്പിക്കുന്ന ചെസ്സ് & മൈലാഞ്ചി മത്സരങ്ങൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ അഹ്ദാബ് ഇൻറർനാഷണൽ സ്കൂളിൽ വെച്ച് നടക്കുമെന്ന് സംഘാടകർ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമൂഹത്തിൽ നിലനിൽക്കുന്ന ചെറുതും വലതുമായ സാമൂഹ്യപ്രശ്നങ്ങളെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് ജനങ്ങളിലേക്ക് എത്തിക്കുന്ന കൂട്ടായ്മയായ ജിദ്ദ മല്ലൂസ്, “ഫൂലും തമീസും” എന്ന ഷോർട്ട് ഫിലിമിനുശേഷം, സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും മാനസിക ഉല്ലാസം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ചെസ്സ് മത്സരങ്ങളും മൈലാഞ്ചി മത്സരങ്ങളും സംഘടിപ്പിക്കുതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഒക്ടോബർ 16 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ചെസ്സ് രജിസ്ട്രേഷൻ ആരംഭിക്കുന്നതും, 7 മണിക്ക് മത്സരങ്ങൾ തുടങ്ങുന്നത് മായിരിക്കും. 17ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ചെസ്സ് ഫൈനൽ റൗണ്ടു മത്സരങ്ങളും 4 മണിക്ക് കുടുംബിനികൾക്കും കുട്ടികൾക്കുമുള്ള മൈലാഞ്ചി മത്സരങ്ങളും നടക്കുന്നതായിരിക്കും . മത്സരങ്ങൾ രണ്ട് വിഭാഗങ്ങളായിട്ടാണ് നടത്തപ്പെടുന്നത്. ജൂനിയർ വിഭാഗം: 18 വയസ്സിന് താഴെ.
സീനിയർ വിഭാഗം: 18 വയസ്സിന് മുകളിൽ. വിജയികൾക്ക് ആകർഷകമായ സ്വർണ്ണ നാണയങ്ങൾ സമ്മാനമായി നൽകും.
വാർത്താസമ്മേളനത്തിൽ അയ്യൂബ് മുസ്ലിയാരകത്ത്, ഡോ. ഇന്ദു ചന്ദ്രശേഖരൻ,
നാസർ ശാന്തപുരം, നൗഷാദ് ചാത്തല്ലൂർ, മത്സരങ്ങളുടെ മുഖ്യ പ്രായോജകരായ അഹ്ദാബ് ഇൻ്റർ നാഷണൽ സകൂൾ മാനേജിംഗ് ഡയറക്ടർ സുലൈമാൻ ഹാജി, പ്രിൻസിപ്പൾ അൻവർ ഷജ എന്നിവർ പങ്കെടുത്തുന്നു.
മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ
0507847327, 0535249251, 0535628140, 0556945747 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്ത് രെജിസ്ട്രേഷൻ പൂർത്തിയാക്കുക.
Entry Google Form👇








Leave a Reply