ഈ വർഷത്തെ ഹജിനെത്തിയ കോഴിക്കോട് ഫറോക്ക് സ്വദേശിനി റംലത്ത് സുന്ദരംപള്ളി (65)മക്കയിൽ നിര്യാതയായി. ഹജ് കർമ്മത്തിന് ശേഷം അസുഖം ബാധിച്ച് മക്കയിലെ എസ്.എൻ.എച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മഹ്റമില്ലാതെ(സ്ത്രീകൾ മാത്രമായുള്ള ഹജ് സർവീസ്)യാണ് ഇവർ ഹജിനെത്തിയിരുന്നത്. ഹജ് കർമ്മങ്ങൾക്ക് ശേഷം പനിയും, ശ്വാസ തടസ്സവും കാരണം ഹജ്ജ്മിഷൻ ക്ലിനിക്ക് വഴി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
മൂന്നുമാസത്തോളം ഇവർ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. അസുഖം ഭേദമായി നാട്ടിൽ കൊണ്ടുപോകാൻ നിരവധി തവണ ശ്രമിച്ചെങ്കിലും വിവിധ കാരണങ്ങളാൽ നടന്നില്ല. മയ്യിത്ത് മക്കയിൽ തന്നെ മറവുചെയ്യും. മക്കൾ- ജിൻസ, ജസ് ലീന.








Leave a Reply