Advertisement

മാറ്റത്തിനൊരുങ്ങി സൗദിയിലെ ബസ് സ്റ്റേഷനുകൾ; 5 സുപ്രധാന നിർദേശങ്ങളുമായി ‘റോഡ് കോഡ്’…

ത്രക്കാരുടെ സുരക്ഷ മുൻനിർത്തി സുപ്രധാന മാർ​ഗനിർദേശങ്ങളുമായി ‘സൗദി റോഡ് കോഡ്. രാജ്യത്തെ ബസ് സ്റ്റേഷനുകളിൽ പാലിക്കേണ്ട 5 പ്രധാന സുരക്ഷാ മാനദണ്ഡങ്ങൾ മുന്നോട്ടുവെച്ചതായി സൗദി റോഡ്സ് അതോറിറ്റി അറിയിച്ചു. പൊതു​ഗതാ​ഗത സൗകര്യങ്ങളുടെ ​ഗുണനിലവാരം ഉയർത്തുന്നതാണ് പുതിയ നീക്കം.

  • ഡ്രോപ്പ്-ഓഫ് ഏരിയകൾ: ബസ് സ്റ്റേഷനുകളുടെ പ്രധാന പ്രവേശന കവാടങ്ങൾക്ക് തൊട്ടടുത്ത് തന്നെ യാത്രക്കാരെ ഇറക്കാനുള്ള സൗകര്യവും ആവശ്യത്തിന് വെളിച്ചവും ഉറപ്പാക്കും.
  • വഴി വ്യക്തമാക്കൽ: വ്യക്തമായ ഫുട്പാത്തുകളും ദിശാസൂചകങ്ങളും വഴി വാഹനങ്ങളുടെ ഗതാഗതവും കാൽനടയാത്രക്കാരുടെ വഴികളും വേർതിരിക്കും.
  • സുരക്ഷിത കാത്തിരിപ്പ് കേന്ദ്രങ്ങൾ: യാത്രക്കാർക്ക് ഇരിക്കാനും കടുത്ത ചൂട്, മഴ തുടങ്ങിയ പ്രതികൂല കാലാവസ്ഥകളിൽ നിന്ന് സംരക്ഷണം നൽകാനുമുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ ഒരുക്കും.
  • സുഗമമായ ഡ്രോപ്പ്-ഓഫ് സ്ഥലങ്ങൾ: ഗതാഗത തടസ്സങ്ങളില്ലാതെ വാഹനങ്ങൾ വന്ന് പോകാൻ ആവശ്യത്തിന് സുരക്ഷിതമായ വിശാലമായ സ്ഥലങ്ങൾ നീക്കിവെക്കും.
  • സ്റ്റോപ്പുകൾ വേർതിരിക്കൽ: വലിയ ചരക്ക് വാഹനങ്ങളും പൊതുഗതാഗത ബസുകളും തമ്മിലുള്ള കൂട്ടിയിടിയും തിരക്കും ഒഴിവാക്കാൻ ബസ് സ്റ്റോപ്പുകളും ട്രക്ക് സ്റ്റോപ്പുകളും വെവ്വേറെയാക്കും.

സൗദിയിലുടനീളമുള്ള റോഡ് വികസനം, ആസൂത്രണം, രൂപകൽപന, നിർമാണം, അറ്റകുറ്റപ്പണികൾ എന്നിവയുടെ സാങ്കേതിക മാനദണ്ഡങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് റോഡ് അതോറിറ്റി ഈ വിവരങ്ങൾ പുറത്തുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *