Advertisement

കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

തമിഴ്നാട് – പാലക്കാട് അതിർത്തിയായ മുളിയിൽ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽ മരിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. അതിർത്തി മേഖലയായ മുളിയിൽ പുല്ലൂർപ്പുഴയുടെ ഭാഗത്ത് വെച്ച് റോഡരികിലെ പാറയിൽ ഇടിച്ച് കാർ കൊക്കയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് കേരള പൊലീസാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പുഴ കടന്ന് മുക്കാൽ കിലോമീറ്ററോളും ചുമന്നാണ് റോഡിലേക്ക് കൊണ്ടുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *