Advertisement

10 ലക്ഷം മാവ്, പ്രതിവർഷം 65,000 ടൺ വിളവ്: സൗദിയിൽ മാമ്പഴ ഉൽപാദനത്തിൽ മുമ്പൻ ജിസാൻ

ഉഷ്ണമേഖലാ പഴ ഉൽപാദനത്തിൽ സൗദിയിൽ ജിസാൻ പ്രവിശ്യ മുമ്പിൽ. അനുകൂല പ്രകൃതി, കാലാവസ്ഥാ സാഹചര്യം, സർക്കാർ പിന്തുണ, പ്രാദേശിക കർഷകരുടെ പരിശ്രമം എന്നിവയിലൂടെ സൗദിയുടെ ഉഷ്ണമേഖലാ പഴ ഉൽപാദനത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ് പ്രദേശം. രാജ്യത്തെ മാമ്പഴ ഉൽപാദനത്തിൽ മുന്നിൽ ജിസാനാണ്. മൊത്തം ദേശീയ ഉൽപാദനത്തിന്റെ ഏകദേശം 60% വും പ്രദേശത്താണ് നടക്കുന്നത്. പ്രതിവർഷം ഏകദേശം 65,000 ടൺ വിളവ് നൽകുന്ന പത്ത് ലക്ഷത്തിലധികം മാവുകളാണ് ഇവിടെയുള്ളത്.

അതേസമയം, പ്രതിവർഷം 40,000 ടണ്ണിൽ കൂടുതൽ വിളവ് നൽകുന്ന എട്ട് ലക്ഷത്തിലധികം പപ്പായ മരങ്ങളും പ്രതിവർഷം ഏകദേശം 15,000 ടൺ വിളവ് നൽകുന്ന ഒരു ദശലക്ഷത്തിലധികം വാഴകളും ജിസാനിലുണ്ട്.

ഏകദേശം 60 ടൺ വിളവ് നൽകുന്ന 6,000-ത്തിലധികം പേരക്ക മരങ്ങളും പ്രതിവർഷം 42 ടണ്ണിൽ കൂടുതൽ വിളവ് നൽകുന്ന 4,200-ലധികം കസ്റ്റാർഡ് ആപ്പിൾ മരങ്ങളും ഇവിടെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *