Advertisement

എയർബാഗ് തകരാർ; സൗദിയിൽ 14,500 ഓളം ലാൻഡ് റോവർ കാറുകൾ കമ്പനി തിരിച്ചുവിളിക്കുന്നു

എയർബാ​ഗ് തകരാറിലായതിനെത്തുടർന്ന് സൗദിയിൽ 14,500 ഓളം ലാൻഡ് റോവർ കാറുകൾ കമ്പനി തിരിച്ചുവിളിക്കുന്നു. 2020 മുതൽ 2026 വരെയുള്ള മോഡലുകളിൽ പെട്ട റേഞ്ച് റോവർ, ഡിഫൻഡർ, ഡിസ്കവറി എന്നീ ലൈനപ്പുകളിലെ വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. ഡ്രൈവറുടെ ഭാ​ഗത്തെ എയർബാഗ് കണക്ടറിലുള്ള തകരാർ കാരണം, അപകട സമയങ്ങളിൽ എയർബാഗ് തുറക്കാതിരിക്കാനും ഇത് യാത്രക്കാരുടെ പരിക്കിന്റെ ആഘാതം വർധിപ്പിക്കാനും സാധ്യതയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഈ വാഹനങ്ങളുടെ ഉടമകൾ തങ്ങളുടെ വാഹനത്തിന്റെ ചേസിസ് നമ്പർ റീകാൾ വെബ്‌സൈറ്റ് വഴി പരിശോധിച്ച് ഉറപ്പുവരുത്താനും, അംഗീകൃത ഡീലർമാരുമായി ബന്ധപ്പെട്ട് ആവശ്യമായ അറ്റകുറ്റപ്പണികൾ സൗജന്യമായി ചെയ്തുതീർക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *