വിദേശകാര്യ മന്ത്രാലയത്തിന് കീഴിലായി ഏകീകൃത ദേശീയ വിസ പ്ലാറ്റ്ഫോം സ്ഥാപിക്കുന്നതിന് അംഗീകാരം നൽകി സൗദി മന്ത്രിസഭ. രാജ്യത്തിന്റെ വിവിധ വിസ സേവനങ്ങൾക്കായുള്ള ഔദ്യോഗിക ദേശീയ പ്ലാറ്റ്ഫോമായാണ് ഇത് പ്രവർത്തിക്കുക. ചൊവ്വാഴ്ച ജിദ്ദയിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷത വഹിച്ചു.
അതേസമയം, പ്രത്യേക നയതന്ത്ര, സർവീസ്, പാസ്പോർട്ടുകൾ ഉള്ളവർക്ക് വിസ ആവശ്യകതകളിൽ നിന്ന് പരസ്പരം ഒഴിവാക്കുന്നത് സംബന്ധിച്ച് സൗദിയും ഹംഗറി, കസാക്കിസ്ഥാൻ, പോളണ്ട് സർക്കാരുകളും തമ്മിലുള്ള കരാറുകൾക്കും മന്ത്രിസഭ അംഗീകാരം നൽകി.









Leave a Reply