Advertisement

സൗദിയിലെ ത്വാഇഫിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

സൗദിയിലെ ത്വാഇഫിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഖത്തറിൽനിന്നും റോഡ് മാർഗം ഉംറക്കെത്തിയ മലയാളി കുടുംബ ത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം രാങ്ങാട്ടൂർ തെക്കേ പീടിയേക്കൽ അബ്‌ദുൽ ലത്തീഫ് എന്ന കുഞ്ഞുമോന്റെ ഭാര്യ രഹന (52) മകൾ ഡോ. നഹ്‌ല നർമിൻ (29) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.

ത്വാഇഫിന് ഏകദേശം 200 കിലോമീറ്റർ അകലെ ദലം എന്ന പ്രദേശത്താണ് അപകടം നടന്നത്. വാഹനം ഓടുന്നതിനിടെ കാറ്റിൽ പ്ലാസ്റ്റിക് ഷീറ്റ് വാഹനത്തിന്റെ ഗ്ലാസിലേക്ക് വീഴുകയായിരുന്നു. ഇതോടെ കാഴ്ച മറഞ്ഞ് നിയന്ത്രണം വിട്ടാണ് ലാൻഡ് ക്രൂയിസർ കാർ അപകടത്തിൽപ്പെട്ടത്. ഇന്നലെ 8 മണിയോടെയുണ്ടായ അപകടത്തിൽ, മരിച്ച രണ്ട് പേർ ഉൾപ്പടെ 6 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്ന അബ്ദുൽ ലത്തീഫ്, രണ്ട് പെൺമക്കൾ, പേരക്കുട്ടി എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നിലവിൽ ദലം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾക്കായി ബന്ധുക്കളും സുഹൃത്തുക്കളും മറ്റു നടപടികൾ പൂർത്തിയാക്കാൻ എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *