ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനായി സൗദിയിലെ വീടുകളിലും സ്ഥാപനങ്ങളിലും സ്മോക്ക് ഡിറ്റക്ടറുകൾ സ്ഥാപിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്. അവ കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. കെട്ടിടങ്ങൾക്കുള്ളിൽ തീപിടുത്തമുണ്ടാകുന്നതിന്റെ ആദ്യഘട്ടത്തിൽ തന്നെ പുക തിരിച്ചറിഞ്ഞ് കൃത്യമായ മുന്നറിയിപ്പ് നൽകാൻ സ്മോക്ക് ഡിറ്റക്ടറുകൾക്ക് സാധിക്കും. വലിയ ദുരന്തങ്ങൾ മുൻകൂട്ടി തടയുന്നതിൽ ഇവ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് അധികൃതർ ഓർമിപ്പിച്ചു.
പുക കണ്ടെത്തുന്ന ഉടൻ തന്നെ ഈ ഉപകരണങ്ങൾ ഉച്ചത്തിലുള്ള അലാറം മുഴക്കുന്നത് വഴി കെട്ടിടത്തിലുള്ളവർക്ക് വേഗത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനാകും. പുക ഉയരുന്ന കൃത്യമായ സ്ഥലം എവിടെയെന്ന് വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്നത് സിവിൽ ഡിഫൻസ് ടീമുകൾക്ക് അതിവേഗം തീ നിയന്ത്രണവിധേയമാക്കാനും സഹായിക്കും. തീപിടിത്തങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങളുടെ വ്യാപ്തി കുറയ്ക്കാൻ ഈ മുൻകരുതൽ നടപടി അത്യന്താപേക്ഷിതമാണെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി.









Leave a Reply