Advertisement

അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവില്‍ ഒപ്പുവെച്ചു; ഇനി എമിഗ്രേഷന്‍ നടപടികള്‍ മാത്രം

റിയാദ്: സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവില്‍ അധികൃതര്‍ ഒപ്പുവെച്ചു. മോചനവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികള്‍ വേഗത്തിലായതോടെ എക്‌സിറ്റ് വിസ നടപടികളും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. നിലവില്‍ എമിഗ്രേഷന്‍ സംബന്ധമായ അവസാന കടമ്പകള്‍ മാത്രമാണ് ഇനി

എമിഗ്രേഷന്‍ നടപടികള്‍ കൂടി പൂര്‍ത്തിയായാല്‍ ഏത് നിമിഷവും റഹീമിന് ജയില്‍ മോചിതനായി നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്ന് നിയമസഹായ സമിതി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

റഹീം മടങ്ങിയെത്തുന്നതിനായി കാത്തിരിക്കുന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വലിയ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്.

Leave a Reply

Your email address will not be published. Required fields are marked *