മിനാ: ഈ വർഷത്തെ ഹജ്ജ് സീസണിൽ പുണ്യസ്ഥലങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് മരുന്നുകളും അടിയന്തര മെഡിക്കൽ സാമഗ്രികളും എത്തിക്കുന്നതിനുള്ള അനുമതി സഊദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അനുവദിച്ചു.
‘ടെറ ഡ്രോൺ അറേബ്യ’ എന്ന കമ്പനിക്കാണ് അനുമതി നൽകിയിരിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് തീർഥാടകർക്ക് നൽകുന്ന സേവനങ്ങളിൽ ഗുമമേന്മ വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഉയർന്ന സുരക്ഷാ-ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച്, മെഡിക്കൽ-ലോജിസ്റ്റിക്സ് സേവനങ്ങളുടെ വേഗതയും കാര്യക്ഷമതയും വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. കഴിഞ്ഞ സീസണിൽ വിജയകരമായി പൂർത്തിയാക്കിയ പരീക്ഷണ സർവിസുകളുടെ തുടർച്ചയായാണ് ഇത്തവണ ഔദ്യോഗിക പെർമിറ്റ് നൽകിയിരിക്കുന്നത്. സഊദി വിഷൻ 2030ന്റെയും ഏവിയേഷൻ പ്രോഗ്രാമിന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ പദ്ധതി വലിയ നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തൽ.
…









Leave a Reply