റിയാദ്: ഡ്രൈവറായി ജോലി നോക്കിയിരുന്ന മലപ്പുറം മേലാറ്റൂര്‍ സ്വദേശി ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. മേലാറ്റൂര്‍ കിഴക്കുംപാടം മഹല്ലില്‍ പോസ്റ്റ് ഓഫിസിന് സമീപം പാറക്കല്‍ താമസിക്കുന്ന സുലൈമാന്‍ (45) ആണ് റിയാദ് എക്സിറ്റ് 12 റൗദയിലെ താസമ സ്ഥലത്തു മരിച്ചത്. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: തിത്തു. ഭാര്യ: സാജിദ. മക്കള്‍: നിഹാല്‍, നിദാന്. മൃതദേഹം റിയാദില്‍ ഖബറടക്കും. ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്മാന് റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, ഷെബീര്‍ കളത്തില്‍, സുല്‍ത്താന്‍ കാവന്നൂര്‍, ജാഫര്‍ വീമ്പൂര്, നസീര്‍ കണ്ണീരി എന്നിവര്‍ രംഗത്തുണ്ട്.
ഉംറ തീര്‍ഥാടക വിമാനത്താവളത്തിലേക്കു മടങ്ങുന്നതിനിടെ മരിച്ചു
മദീന: മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങുന്നതിന് വിമാനത്താവളത്തിലേക്കു പോകുന്നതിനിടെ ഉംറ തീര്‍ഥാടക മരിച്ചു. മൂന്നിയൂര്‍ കളിയാട്ടുമുക്കില്‍ മരക്കടവന്‍ മുസ്തഫയുടെ ഭാര്യ ഉമ്മു സല്‍മയാണ് (49) ആണ് മരിച്ചത്. മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷം മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ജിദ്ദ വിമാനത്താവളത്തിലേക്കു പോകും വഴിയായിരുന്നു മരണം. മൃതദേഹം നാട്ടിലെത്തിച്ച് കളിയാട്ടുമുക്ക് എം.എച്ച്. നഗര്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ്: ഉള്ളണം അട്ടക്കുഴിങ്ങര അമ്മാംവീട്ടില്‍ മൂസ ഹാജി, മാതാവ്: പാത്തുമ്മു. മക്കള്‍: മുഹ്സിന, മുഹ്സിന്, സഫ്ന. മരുമകള്‍: റൗഫിയ.
അജ്മാനില്‍ മലയാളി യുവതി മരിച്ച നിലയില്‍
ദുബായ്: വളയം സ്വദേശിനിയായ യുവതിയെ അജ്മാനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വളയം കല്ലുനിര ടി.കെ ധന്യയാണ് മരിച്ചത്. ഭര്‍ത്താവ് വാണിമേല്‍ സ്വദേശി ഷാജിക്കും മകള്‍ക്കും അജ്മാനില്‍ താമസിക്കുകയായിരുന്നു. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. മൃതദേഹം നാട്ടിലെത്തച്ച് സംസ്കരിക്കും.








Leave a Reply