ജിദ്ദ: സൗദിയിലെ ബഖാലകളിലും സ്റ്റാളുകളിലും പുകയില ഉൽപന്നങ്ങളുടെ വിൽപന നിരോധിക്കാൻ നീക്കം.
ബഖാലകൾക്കും മിനിമാർക്കറ്റുകൾക്കും സെൻട്രൽ മാർക്കറ്റുകൾക്കും ബാധകമാക്കുന്ന പുതിയ വ്യവസ്ഥകളിലാണ് ബഖാലകളിലും സ്റ്റാളുകളിലും പുകയില ഉൽപന്നങ്ങളുടെ വിൽപന വിലക്കുന്ന കാര്യം വ്യക്തമാക്കുന്നത്.
ബഖാലകൾക്കും മിനിമാർക്കറ്റുകൾക്കും സെൻട്രൽ മാർക്കറ്റുകൾക്കും ബാധകമാക്കാനുദ്ദേശിക്കുന്ന പുതിയ കരടു വ്യവസ്ഥകൾ പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിർദേശങ്ങൾക്കായി പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്ഫോമിൽ മന്ത്രാലയം പരസ്യപ്പെടുത്തി.
പുകയില ഉൽപന്നങ്ങൾ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡങ്ങൾക്ക് നിരക്കുന്നവയാകണം. പുകയില ഉൽപന്നങ്ങൾ ഉപയോക്താക്കൾക്ക് ഒരിക്കലും കാണാൻ കഴിയാത്ത നിലക്ക് അടച്ച ഡ്രോയറുകളിൽ സൂക്ഷിക്കണമെന്നും വ്യവസ്ഥയുണ്ട്. പതിനെട്ടിൽ കുറവ് പ്രായമുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിനും വിലക്കുണ്ട്.
പതിനെട്ട് വയസ് തികഞ്ഞത് സ്ഥിരീകരിക്കുന്ന തെളിവ് ഹാജരാക്കാൻ ഉപയോക്താവിനോട് സെയിൽസ്മാൻ ആവശ്യപ്പെടലും നിർബന്ധമാണ്. പുകയില ഉൽപന്നങ്ങളുടെ പരസ്യത്തിനും പ്രചാരണത്തിനും വിലക്കുണ്ട്. സ്ഥാപനത്തിനകത്ത് ജീവനക്കാരും ഉപയോക്താക്കളും പുകവലിക്കുന്നതിനും നിരോധനമുണ്ട്. പുകയില ഉൽപന്നങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുന്ന ബോർഡ് ക്യാഷ് കൗണ്ടറിനു മുകളിൽ വ്യക്തമായി കാണുന്ന തരത്തിൽ സ്ഥാപിക്കണം.









Leave a Reply