ജിദ്ദ: ഒരു വർഷത്തോളമായി മുടങ്ങിക്കിടന്നിരുന്ന സിഫ്-റബിയ ടി ഫൈനൽ മത്സരങ്ങൾ ‘നിസ് അറേബ്യായുടെ’ നേതൃത്വത്തിൽ ഈ വരുന്ന നവംബർ 13-ന് വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. പൂർണ്ണമായും സ്പോർട്സ് അതോറിറ്റിയുടെ അനുമതിയോടെ ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ അൽറുസൂഖ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഫൈനൽ പോരാട്ടങ്ങളിൽ ആറ് ടീമുകൾ മാറ്റുരയ്ക്കും.
മത്സരക്രമം:
- വൈകുന്നേരം 6:15-ന് (മഗ്രിബ് നമസ്ക്കാരത്തിന് ശേഷം): 17 വയസ്സിനു താഴെയുള്ള കുട്ടികളുടെ മത്സരം. ഗ്രീൻ ബോക്സ് ലോജിസ്റ്റിക് ടാലെന്റ് ടീൻസ് ഫുട്ബോൾ അക്കാദമി, ഇ.എഫ്.എസ് ലോജിസ്റ്റിക് ജെ.എസ്.സി സോക്കർ അക്കാദമിയെ നേരിടും.
- രാത്രി 8:00 മണിക്ക്: ബി-ഡിവിഷൻ മത്സരം. അഹ്ദാബ് ഇന്റർനാഷനൽ സ്കൂൾ ചാർമസ് ന്യൂ കാസിൽ എഫ്.സി, ഡേ ബൈ ഡേ മാർക്കറ്റ് യാസ് എഫ്.സിയെ നേരിടും.
- രാത്രി 9:30 മണിക്ക്: എ-ഡിവിഷൻ മത്സരം. റീം അൽ ഉല ഈസ് ടി സബീൻ എഫ്.സി, എച്ച്.എം.ആർ റിയൽ കേരള എഫ്.സിയെ നേരിടും.
നാട്ടിൽ നിന്നും സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ നിന്നുമായി നിരവധി പ്രഗത്ഭരായ കളിക്കാർ ഫൈനൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിനാൽ തന്നെ മത്സരങ്ങൾ ഏറെ വീറും വാശിയും നിറഞ്ഞതായിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു









Leave a Reply