ആഗസ്റ്റ് 31 ആണ് റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി
സൗദിയിൽ സ്ഥാപനങ്ങൾ ജൂലൈ മാസത്തെ വാറ്റ് റിട്ടേൺ സമർപ്പിക്കണമെന്ന് സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി. നാല്പത് ദശലക്ഷം റിയാലിന് മുകളിൽ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കാണ് നിർദേശം. ആഗസ്റ്റ് 31 ആണ് റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി. നിശ്ചിത സമയപരിധിക്കുള്ളിൽ റിട്ടേണും അടക്കേണ്ട നികുതി തുകയും സമർപ്പിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.
ZATCAയുടെ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വഴി റിട്ടേൺ സമർപ്പിക്കാം. സമയപരിധിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയാൽ അടക്കേണ്ട നികുതി തുകയുടെ 5 ശതമാനം മുതൽ പരമാവധി 25 ശതമാനം വരെ പിഴ ഈടാക്കും. VAT സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന 19993 എന്ന ഏകീകൃത നമ്പറിൽ ബന്ധപ്പെടാം. എക്സ് പ്ലാറ്റ്‌ഫോമിലെ Ask Zakat, ZATCA വെബ്സൈറ്റിലെ ലൈവ് ചാറ്റ് തുടങ്ങിയവ വഴിയും വിവരങ്ങൾ തേടാം.








Leave a Reply