ഇന്നലെ ഉച്ചക്ക് 3.30 ഓടെയായിരുന്നു അപകടം
സൗദിയിലെ റിയാദിൽ സോഫ ഫാക്ടറിക്ക് തീപിടിച്ച് 16 പേർ മരണപ്പെട്ടു. ബംഗ്ലാദേശ് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചത്. റിയാദിലെ സനയയിൽ ആണ് അപകടമുണ്ടായത്.
ഇന്നലെ ഉച്ചക്ക് 3.30 ഓടെയായിരുന്നു അപകടം. അപകടത്തിൽ സൗദി വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചതായി ബഗ്ലാദേശ് എംബസി അറിയിച്ചു.
ഫാക്ടറിയുടെ മുൻവശത്താണ് ആദ്യം തീപിടിത്തമുണ്ടായത്. തുടര്ന്ന് കെട്ടിടത്തിെൻറ പ്രധാന വാതിലുകൾ അടഞ്ഞുപോയതോടെ അകത്തുണ്ടായിരുന്ന തൊഴിലാളികൾക്ക് പുറത്തുകടക്കാൻ സാധിച്ചില്ല. സോഫ നിർമാണത്തിനായി സൂക്ഷിച്ചിരുന്ന കത്തുന്ന സ്വഭാവമുള്ള വസ്തുക്കളിലേക്ക് തീ അതിവേഗം പടർന്നുപിടിച്ചത് ദുരന്തത്തിെൻറ ആഘാതം വർധിപ്പിച്ചു. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടവിവരം ലഭിച്ചയുടൻ ബംഗ്ലാദേശ് എംബസി പ്രതിനിധി സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും വിവരശേഖരണം ആരംഭിക്കുകയും ചെയ്തു. മരിച്ചവരുടെ വ്യക്തിവിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനും മരണാനന്തര നിയമനടപടികൾ വേഗത്തിലാക്കുന്നതിനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ബംഗ്ലാദേശ് സർക്കാരിന്റെ ഉന്നതതല നിർദേശപ്രകാരം അപകടത്തിൽപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ എല്ലാവിധ സഹായങ്ങളും എത്തിക്കാൻ എംബസിയുടെ നേതൃത്വത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചുവരുന്നു.









Leave a Reply