Advertisement

‘എന്റെ ബിരിയാണി പരീക്ഷണം’; റീൽ മത്സരവുമായി ‘വിജയ് ദം ദം ബിരിയാണി’ പാചകമത്സരം

 

ആദ്യമായി ബിരിയാണി ഉണ്ടാക്കിയപ്പോഴുള്ള രസകരമായ അനുഭവങ്ങൾ പങ്കുവെക്കാം

രസകരമായ വിഡിയോകൾക്ക് ആകർഷകമായ സമ്മാനങ്ങൾ

 

സൗദി അറേബ്യയിലെ ഏറ്റവും വലിയ പാചകമത്സരമായ ‘വിജയ് ദം ദം ബിരിയാണി’യുടെ ഭാഗമായി ഡിജിറ്റൽ റീൽ മത്സരം സംഘടിപ്പിക്കുന്നു. ‘എന്റെ ബിരിയാണി പരീക്ഷണം’ എന്ന പേരിൽ വിഡിയോ മത്സരമാണ് സംഘടിപ്പിക്കുന്നത്. ആദ്യമായി ബിരിയാണി ഉണ്ടാക്കിയപ്പോഴുള്ള രസകരമായ അനുഭവങ്ങളോ അബദ്ധങ്ങളോ വീഡിയോ ആയി പങ്കുവെക്കുക എന്നതാണ് മത്സരത്തിന്റെ പ്രമേയം.

മത്സരത്തിൽ പങ്കാളികളാകുന്നവർക്ക് മുഖം കാണിച്ചുള്ള വീഡിയോ ആയോ, അല്ലെങ്കിൽ ബിരിയാണിയുടെ ദൃശ്യങ്ങൾക്കൊപ്പം ശബ്ദം നൽകിയുള്ള വോയ്‌സ് ഓവർ വീഡിയോ ആയോ എൻട്രികൾ സമർപ്പിക്കാവുന്നതാണ്. വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ പശ്ചാത്തലത്തിൽ മ്യൂസിക് ചേർക്കരുത്. മത്സരാർത്ഥിയുടെ ഒറിജിനൽ ശബ്ദത്തിലായിരിക്കണം വിഡിയോ തയാറാക്കേണ്ടത്. ഒന്നര മിനിറ്റിൽ (90 സെക്കൻഡ്) കവിയാത്ത വീഡിയോകൾ +966 559280320 എന്ന വാട്സ്ആപ്പ് നമ്പറിലേക്കാണ് അയക്കേണ്ടത്. രസകരമായ വിഡിയോകൾക്ക് വമ്പൻ സമ്മാനങ്ങളാണ് ലഭിക്കുക.

‘വിജയ് ദം ദം ബിരിയാണി’ മത്സരത്തിന്റെ സെമി ഫൈനൽ സെപ്റ്റംബർ 11-ന് ജിദ്ദയിലും, മെഗാ ഗ്രാൻഡ് ഫിനാലെ സെപ്റ്റംബർ 25-ന് റിയാദിലും വെച്ച് നടക്കും. സെപ്റ്റംബർ 11-ന് നടക്കുന്ന ജിദ്ദ സെമി ഫൈനലിൽ ജനപ്രിയ ഗായകരായ കണ്ണൂർ ഷരീഫ്, ക്രിസ്റ്റകല എന്നിവർ വിശിഷ്ടാതിഥികളായെത്തും. തുടർന്ന് ഗ്രാൻഡ് ഫിനാലെയോട് അനുബന്ധിച്ച് സെപ്റ്റംബർ 23 മുതൽ 25 വരെ മൂന്ന് ദിവസം നീളുന്ന ഫുഡ് ഫെസ്റ്റിവലും റിയാദിലെ അതേ വേദിയിൽ വെച്ച് അരങ്ങേറും.

പ്രശസ്ത പാചകവിദഗ്ധരായ ഷെഫ് പിള്ള, ആബിദ റഷീദ്, രാജ് കലേഷ് എന്നിവർ വിധികർത്താക്കളാകുന്ന റിയാദിലെ ഗ്രാൻഡ് ഫിനാലെയിൽ ജാസിം ജമാൽ, നന്ദ, സിജു സിയാൻ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കും.

 

Leave a Reply

Your email address will not be published. Required fields are marked *