വേനൽക്കാലത്ത് സൗദിയിലെ അൽ ബാഹ പ്രവിശ്യയിലേക്ക് ഒഴുകി ജനം. വിനോദസഞ്ചാര കേന്ദ്രങ്ങളിലും പാർക്കുകളിലും നിരവധി സന്ദർശകരാണെത്തുന്നത്. പ്രദേശത്തുള്ള മിതമായ കാലാവസ്ഥയും മനോഹര ഭൂപ്രകൃതിയുമാണ് സന്ദർശകരെ ആകർഷിക്കുന്നത്. പാർക്കുകൾ, പൂന്തോട്ടങ്ങൾ, പ്രകൃതിദത്ത സ്ഥലങ്ങൾ എന്നിവിടങ്ങളിലൊക്കെ നിരവധി പേരെത്തുകയാണ്. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ.
അൽബാഹയിലെ വനങ്ങൾ, പർവതനിരകൾ, താഴ്വരകൾ, പൈതൃക ഗ്രാമങ്ങൾ എന്നിവയും ജനങ്ങളെ ആകർഷിക്കുന്നു. മിതമായ താപനിലയും പർവതങ്ങളിൽ രൂപം കൊള്ളുന്ന മൂടൽമഞ്ഞും യാത്രികരെ ഇവിടെയെത്തിക്കുന്നു.









Leave a Reply