പുകവലി ഉപേക്ഷിക്കാൻ പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്ഫോം പുറത്തിറക്കി സൗദി അറേബ്യ. പ്രത്യേക മാർഗ നിർദേശങ്ങൾ, ക്യാമ്പയിനുകൾ, ഡോക്ടർമാരുടെ സേവനം എന്നിവ പ്ലാറ്റ്ഫോം വഴി ലഭ്യമാകും. ഇഷ് ബി സിഹ എന്ന പേരിലാണ് ആരോഗ്യ ബോധവത്കരണ പ്ലാറ്റ്ഫോം.
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ബോധവത്കരണ പ്ലാറ്റ്ഫോമാണ് ഇഷ് ബി സിഹ. പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന പുതിയ മാർഗനിർദേശ ഗൈഡുകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. “ആരോഗ്യത്തോടെ ശ്വസിക്കൂ” എന്ന ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായാണ് സംവിധാനം. പുകവലി പൂർണമായി ഉപേക്ഷിക്കാൻ സഹായിക്കുന്ന പ്രായോഗിക നിർദേശങ്ങളാണ് ഗൈഡിലുള്ളത്. പുകവലി നിർത്തുമ്പോഴുള്ള വിവിധ വെല്ലുവിളികളെ നേരിടുക, പുകവലിക്കാനുള്ള പ്രേരണകളെ നിയന്ത്രിക്കുക തുടങ്ങിയവ വിവരങ്ങൾ ഇതിലുണ്ട്.
ഡോക്ടർമാരുടെ കൺസൾട്ടേഷൻ, ചികിത്സാ പദ്ധതികൾ, ആവശ്യമായ പിന്തുണ എന്നിവയും പദ്ധതിയുടെ ഭാഗമായി ലഭിക്കും. സിഹത്തി ആപ്പ് വഴി ഇതിനായി രജിസ്റ്റർ ചെയ്യാം. ആരോഗ്യ വിവരങ്ങൾ, ബോധവത്കരണ ക്യാമ്പയിനുകൾ, വിവിധ മാർഗനിർദേശങ്ങൾ, ആരോഗ്യകരമായ ശീലങ്ങൾ, വിദഗ്ധ ചികിത്സ തുടങ്ങിയവ അടങ്ങുന്നതാണ് ഇഷ് ബി സിഹ.








Leave a Reply